ശ്രീ ഒതയോത്ത് പരദേവത - ശ്രീകൃഷ്ണ ക്ഷേത്രം, വടക്കേ മലബാറിലെ പ്രശസ്തമായ ആരാധാനാലയങ്ങളിൽ ഒന്നാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രം, വടകര നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്നു. ഭക്താനുഗ്രഹാർത്ഥം ശ്രീ ഗണേശ - ശാസ്താസമേതരമായി കിരാതരൂപം പൂണ്ട് ശ്രീ മഹാദേവനും ആനന്ദ സ്വരൂപനായ ശ്രീ വാസുദേവനും ഇവിടെ വാണരുളുന്നു. വടകരയിലെ നല്ല ഒരു സാംസ്കാരിക കേന്ദ്രം കുടിയാണ് ശ്രീ ഒതയോത്ത് ക്ഷേത്രം. സ്വാധ്യായ- പ്രവച നങ്ങൾ മഹത്തായ തപസ്സാണെന്ന് ആർഷമതം. ഭജനകീർത്ത നാലാപനങ്ങളിലൂടെയും, ലളിതാ വിഷ്ണു സഹസ്രനാമാർച്ച നകളിലൂടെയും മണ്ഡലകാലത്തെ വ്രതാനുഷ്ഠാനങ്ങളാലും കർക്കടകമാസത്തിലെ രാമായണപാരായണങ്ങളാലും, ഗണേശോത്സവം, അഷ്ടമിരോഹിണി, പ്രതിഷ്ഠാദിനം, നവരാത്രി ആഘോഷം ഇക്കാലങ്ങളിലെ വിശേഷാൽ പൂജകളാലും, അന്നദാനങ്ങളാലും, അക്ഷരശ്ലോകസദസ്സ്, അധ്യാത്മിക പ്രഭാഷണങ്ങൾ എന്നിവയിലൂടെയും, മുമ്പു മുതൽ തന്നെ സ്വാധ്യായ പ്രവചനകേന്ദ്രമായി പരിലസിച്ചുപോരുന്നു ഈ മഹാക്ഷേത്രം. ഈ അടുത്തകാലത്ത് ഈ കാര്യത്തിൽ ശ്ലാഘ നീയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. 108 ദിവസം തുടർ ച്ചയായി നടത്തിയ ഗീതാജ്ഞാനയജ്ഞമാണ് ഈ ഒരു നവോധാനത്തിന് നവോന്മേഷകരമായ തുടക്കം കുറിച്ചത് എന്ന് പറയാം. സംപൂജ്യ ചിദാനന്ദപുരി സ്വാമികളുടെ പ്രഥമ ശിഷ്യ യായ പൂജ്യനീയ ശിവാനന്ദപുരി സ്വാമിനിയുടെ ഈ മഹത്താ യ യജ്ഞത്തെ തുടർന്ന് മാസത്തിൽ ഒരു ഞായറാഴ്ച പുജ്യ നീയ സ്വാമിനി തന്നെ നടത്തിവരുന്ന ഉപനിഷത്ത് പ്രകര ണ ഗ്രന്ഥ - ക്ലാസ്സുകളും മറ്റു ഞായറാഴ്ചകളിൽ ശ്രീ. എൻ. കെ. പത്മപ്രഭയുടെ നേതൃത്വത്തിൽ നടന്നുപോരാറുള്ള സദ്ഗ്രന്ഥ പാരായണാധികളും ശ്രദ്ധായുക്തരായ സജ്ജനങ്ങ ളുടെ സഹകരണത്താൽ ഭംഗിയായി നടന്നുപോരുന്നു.
ഈ ക്ഷേത്രത്തിന്റെ ഊരാളന്മാർ വന്നപാലൻകണ്ടിത്തവാട്ടുകാരാണ്. തറവാട്ടിലെ ഒരു കാരണവർ പണ്ടൊരിക്കൽ ബാലുശ്ശേരിക്കോട്ടയിൽ പതിവു ദർശനം കഴിഞ്ഞ് തറവാട്ടി ൽ മടങ്ങിയെത്തി. ഊണുകഴിക്കാനിരുന്നപ്പോൾ കൈയ്ക്ക് ബലക്ഷയം വന്നപോലെ കയ്യിലെ ചോറുരുള വായിലെത്തി ക്കാൻ കഴിയാതെ കൈ കുഴഞ്ഞ് ചോറുരുള ഇലയിൽ വി ണു. ആരോഗ്യത്തിനു മറ്റു കുഴപ്പമൊന്നും അനുഭവപ്പെടാതെ തന്നെ കൈ കുഴച്ചിൽ ആവർത്തിച്ചപ്പോൾ പന്തികേട് തോന്നി യ കാരണവർ ഉടൻ തന്നെ ജ്യോത്സ്യനെവരുത്തി കാരണം തിരക്കി. "കോട്ടയിൽ നിന്ന് പരദേവതാചൈതന്യവും കിരാതമൂർ ത്തിയും വേട്ടയ്ക്കൊരുമകനുമായ നാം നിന്നോടൊപ്പം വന്നി രിക്കുന്നു. നമ്മെ കുടിയിരുത്തിയിട്ടുമതി നിന്റെ ഭോജനം!” എന്ന ദേവകല്പന ജ്യോത്സ്യർ കാരണവരെ അറിയിച്ചു. അല്പവും അമാന്തിക്കാതെ ക്ഷേത്രനിർമാണവും പ്രതിഷ്ഠാകർമവും നിർവഹിക്കപ്പെട്ടു
പരദേവതയുടെ ദൃഷ്ടഗ്നിയുടെ തീക്ഷ്ണത ശമിപ്പിക്കാൻ ക്ഷേത്രത്തിനഭിമുഖമായി ആനക്കടവോടുകൂടിയ വലിയ കുളവും അക്കാലത്ത് ആ കാരണവർ പണികഴിപ്പിക്കുകയുണ്ടായി. ചിരപുരാതനമായ ഈ ക്ഷേത്രം ബ്രാഹ്മണ രാജപരമ്പരകൾ കൈമാറി ഈ തറവാട്ടുകാർ വശം വന്ന താണെന്നും ഇവിടെയാണ് കാരണവർ പരദേവതയെ കുടി യിരിത്തിയതെന്നും, മുമ്പുണ്ടായിരുന്ന ക്ഷേത്രക്കുളം കാരണവർ നവീകരിച്ചതാണെന്നും ഒരു കഥയുണ്ട്. 2012-ൽ കുളം വീണ്ടും പുതുക്കി പണിതപ്പോൾ, കുളത്തിൽ നിന്നും കണ്ടെടുത്ത നെല്ലിപലകയുടെ പഴക്കവും 23-10-14 ൽ ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല്യ പ്രശ്നത്തിൽ ഈ ക്ഷേത്ര ഭൂമി പൂർവ്വികമായി ബ്രാഹ്മണഭൂമിയാണെന്നും, ആ കാലഘ ട്ടത്തിൽ ഈ ഭൂമിയിൽ, ദേവി - ശ്രീചക്ര സ്മരണ നടത്തിയ തായും പൂർവ്വകാലഘട്ടത്തിലെ ബ്രാഹ്മണപരമ്പര ഈ ദേ ശത്തുനിന്നും പാലായനം ചെയ്കയാൽ ബ്രാഹ്മണ പരമ്പര യിൽ നിന്ന് രാജപരമ്പരയ്ക്ക് ഈ സങ്കേതഭൂമിയിൽ അവ കാശം വരികയും പിൽക്കാലത്ത് ഈ തറവാട്ടുകാർക്ക് കൈവശം വന്നുചേരുകയായിരുന്നു എന്നും തെളിഞ്ഞു കണ്ടു. ഈ വസ്തുതകൾ ക്ഷേത്രത്തിന്റെ പ്രാചനീതയ്ക്ക് ദൃഷ്ടാന്തമാണ്.
വടക്കൻപാട്ടിലെ വീരനായകനായ ഒതേനനും ഒത്തയോത്ത് അമ്പലവുമായുള്ള ബന്ധം വെറും പ്രാസത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ഒരു നാൾ തച്ചോളി ഒതേനൻ അംഗത്തിന് പോകും വഴി ശ്രീ ഒതയോത്ത് ക്ഷേത്രത്തിന് വടക്ക് വശത്തുള്ള ആയാടത്തിൽ തറവാട്ടിൽ വിശ്രമിക്കുകയും തറവാട്ടുകാരുടെ ഉപദേശപ്രകാരം ക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിക്കുകയും ചെയ്തുവത്രേ. അങ്കം ജയിച്ച് തിരിച്ചുവന്ന ഒതേനൻ ക്ഷേത്രത്തിൽ കാണിക്ക അർപ്പിക്കു കയും ആയാടത്തിൽ തറവാട്ടുകാർക്ക് ക്ഷേത്രത്തിന് വടക്ക് കിഴക്ക് മാറി കുറച്ചു ദൂരത്തുള്ള തച്ചോളിപ്പറമ്പ് ദാനമായി നൽകുകുയം ചെയ്തു. കടത്തനാട് വാഴുന്നോർക്കു വേണ്ടി ഒറ്റയ്ക്ക് അങ്കം ജയിച്ച വീരന്റെ ഈ കഥ ഒതയോ ക്ഷേത്ര ദർശനഫലപ്രാപ്തിയുടെ ഒരു ചെറിയ ഉദാഹരണം മാത്രമാണ്.
ലോകരെ ക്ഷയത്തിൽ നിന്ന് ത്രാണനം ചെയ്യാൻ ഋഷിമാർ ഒരുക്കിയ പദ്ധതിയാണ് ക്ഷേത്രവും ക്ഷേത്രാരാധനയും. നാട്ടിൽ ഒരു ക്ഷേത്രം ഉയർന്നാൽ നാടുണരും. നല്ല സംസ്കാരം പുലരും. പാപം അകലും. പുണ്യാധിരേകത്താൽ സുഖാഭിവൃദ്ധി ഉണ്ടാകും. നേരെ മറിച്ച് ക്ഷേത്രം ക്ഷയി ച്ചാൽ എല്ലാം വിപരീതഫലം. അതിനാലാണ് നമ്മുടെ പൂർവ്വികർ ശ്രദ്ധാപൂർവ്വം ക്ഷേത്രം പണിയുകയും, പരിപാലിക്കുകയും ചെയ്തു പോന്നത്.
കലികാലത്തിന്റെ പടയോട്ടത്തിൽ, ഈ ക്ഷേത്രവും ക്ഷയോമുഖമായി തീർന്ന് എന്നല്ല ഏതാണ് നശിച്ച് അവസ്ഥയിൽ ആയി എന്നേ പറയേണ്ടു. ഈ ദുസ്ഥിതി അധികകാലം നീണ്ടു നിന്നില്ല. പരദേവതയുടെ അനിഷ്ഠഭാവം അനർത്ഥങ്ങൾ വരുതി വെച്ചു. ഇതേ തുടർന്ന് അക്കാലത്ത് നടത്തിയ പ്രശ്നവിചാരം നാട്ടുകാരുടെയും ഊരാളന്മാരുടെയും കണ്ണു തുറപിച്ചു . വന്നാപാലൻകണ്ടി തറവാട്ടിലെ കാരണവർവുമായ ശ്രീ കുഞ്ഞി കൃഷ്ണക്കുറുപ്പും, ബന്ധുവായ ശ്രീ കോരാപറമ്പത്ത് അപ്പാ കുറുപ്പും ചേർന്ന് 1972 മെയ് 10ന് ഒതയോത്ത് ക്ഷേത്രവും തീർത്ഥകുളവും അഡ്വ.എം.കെ പ്രഭാകരൻ പ്രസിഡണ്ടായ ശ്രീകൃഷ്ണഭജനമിരിയ്ക്ക് ഭക്തിസംവർധവകങ്ങളായ പ്രവർതനകൾക്കായി പരിപൂർണ്ണമായി വിട്ടുകൊടുത്തു. തുടർന്നു ഭക്തജനങ്ങളുടെ സഹായസഹകരണങ്ങളോടെ ക്ഷേത്രം പണിത് ഏറാഞ്ചേരി ഇല്ലത്തെ തന്ത്രമുഖ്യനായ ബ്രഹ്മശ്രീ രുദ്രൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ പുന:പ്രതിഷ്ഠ നടത്തി. ഈ സത്കർമ്മത്തിലൂടെ ദേവചൈതന്യം ആവാഹിച്ചി ഇരുത്താൻ കഴിഞ്ഞെങ്കിലും അക്കാലത്തെ പരിമിതിയിൽ നിന്ന് കൊണ്ട് ഒരു ഭജനമഠം കണക്കെയാണ് ക്ഷേത്രം നിർമ്മിച്ചത്. പല മഹത്തുക്കളുടെയും ആത്മാർത്ഥമായ പ്രവർത്തനത്തി ന്റെ ഫലമായി ശ്രീഗണപതി, ശ്രീപരദേവത, ശ്രീകൃഷ്ണൻ, ശ്രീഅയ്യപ്പൻ എന്നീ മൂർത്തികളെ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളും, ക്ഷേത്ര ഹാളും, കല്യാണമണ്ഡപം അടങ്ങുന്ന ഇന്നു കാണു ന്ന കെട്ടിടസമുച്ചയങ്ങളും പണികഴിപ്പിച്ചു. അക്കാലത്ത് ഒരുപാട് വിവാഹങ്ങൾ ചുരുങ്ങിയ ചെലവിൽ ഈ ക്ഷേത്രത്തിൽ വെച്ച് നടന്നിട്ടുണ്ട്.
ക്ഷേത്രം, അധ്യാത്മവിദ്യയും, അന്നവും അരുളുന്ന ദാനഭൂമി യാണ്. ക്ഷേത്രസമുദ്ധാരണത്തിനായി ചെയ്യുന്ന ഒരോ കർമ്മവും അതിനെ പരിപുഷ്ടമാക്കി തീർക്കുന്നു.
ക്ഷേത്രത്തിന്റെയും നാടിന്റെയും ഉന്നമനം കാംക്ഷിച്ച് 23-10-14 ജോത്സ്യർ ശ്രീ. വി. വി. മുരളീധര വാര്യരെ ക്ഷേത്രാ കണത്തിൽ വരുത്തി നടത്തിയ അഷ്ടമംഗല്യ പ്രശ്നത്തിൽ ഭക്തജനങ്ങൾക്ക് വന്നുചേർന്ന അനുഭവങ്ങൾ ഓരോന്നായി വിശകലനം ചെയ്തു ദോഷപരിഹാരകർമ്മങ്ങൾ നിർദ്ദേശിക്കു കയും ചെയ്തു. കുടാതെ മുഖ്യമായ് വാസ്തു ശാസ്ത്രാചാര്യ ൻ ബ്രഹ്മശ്രീ കാണിപ്പയ്യൂർ കുട്ടൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്ര തന്ത്രി ഏറാഞ്ചേരി ഇല്ലത്ത് ബ്രഹ്മശ്രീ ഹരിഗോവിന്ദൻ നമ്പൂതിരിയുടെയും നിർദ്ദേശത്തോടെ വാസ്തുശാസ്ത്ര വിധി വിധി പ്രകാരം ക്ഷേത്രം പുനർനിർമ്മിക്കുന്നതോടൊപ്പം ഒരു ദേവീക്ഷേത്രം കൂടി പണികഴിപ്പിക്കാനും പ്രശ്നത്തിൽ നിർദ്ദേശിച്ചു. ക്ഷേത്രനവീകരണത്തിനായുള്ള പ്ലാനും, എസ്റ്റിമേറ്റും ആചാര്യൻ തെയ്യാറാക്കി നൽകിയിട്ടുണ്ട് .
ക്ഷേത്രം നവീകരണം ഒരു യജ്ഞമായി നടത്താൻ തീരു മാനിച്ച ക്ഷേത്രമാരവാഹികൾ താഴ്‌മണ്ണ് മഠം ബ്രഹ്മശ്രീ കണ്ഠര് രാജീവര് (ശബരിമല തന്ത്രി) അവർകളെ നേരിൽ കണ്ടപ്പോ ൾ ഈ മഹത്കർമ്മത്തിൽ മുഖ്യ രക്ഷാധികാരിയായിരിക്കാൻ അദ്ദേഹം സമ്മതിക്കുകയുണ്ടായി. പ്രശ്നചാർത്തിൽ നിർദ്ദേശി ച ദോഷപരിഹാര ക്രിയകൾ ഭക്തജനങ്ങളുടെ ഐക്യത്തോ ടെ ചെയ്തു തീർത്ത ക്ഷേത്ര കമ്മിറ്റി 22-02-2015ന് ക്ഷേത്രാങ്കണത്തിൽ അയ്യപ്പസേവാസമാജം സംസ്ഥാന സെക്രട്ടറി കെ. കൃഷ്ണമൂർത്തി,പാലക്കാട് അധ്യക്ഷതയിൽ ക്ഷേത്ര നവ് കരണ കമ്മിറ്റി രൂപീകരിച്ചു.
ക്ഷേത്ര നവീകരണ പ്രവർത്തന ഉദ്ഘാടനം 19-08-2015ന് ബുധനാഴ്ച കാലത്ത് 7 മണിയ്ക്ക് ക്ഷേത്രം മന്ത്രി ബ്രഹ്മശ്രീ ഹരിഗോവിന്ദൻ നമ്പൂതിരി മുഹൂർത്തകല്ലു വെയ്ക്കൽ കർമ്മം ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ നിർവഹിച്ചു
ഈ ജന്മം ക്ഷേത്ര നിർമ്മാണത്തിൽ ഭാഗഭാക്കായാൽ ജന്മാന്തരങ്ങളിലൂടെ വന്നുചേർന്ന പാപങ്ങൾ വിട്ടകലാനും പൂർവ്വീകർ സുകൃതികൾ മാത്രം ചെന്നെത്തുന്ന ഉൽകൃഷ്ടലോകത്ത് എത്തിച്ചേരാനും പിൻമുറക്കാർ സത് സന്താനങ്ങൾ ആയി വളരാനും സഹായകരമായി തീരുമെന്ന് പ്രത്യാശിക്കാം. സ ർവ്വോപരി നാടിന്റെ നന്മയ്ക്കു വേണ്ടി ഈശ്വരാർപ്പണബുദ്ധി യോടെ ചെയ്യപ്പെടുന്ന ഈ സദ്കർമ്മം, ചിത്തശുദ്ധിയിലൂടെ ഈശ്വരസാക്ഷാത്കാരത്തിലേക്ക് നമ്മെ നയിക്കുകതന്നെ ചെയ്യും ഈ മഹായജ്ഞത്തിന്റെ വിജയത്തിനായി താങ്കളുടെയും താങ്കളുടെ ബന്ധുമിത്രാദികളുടെയും പരമാവധി സഹായസ ഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
Sree Othayoth Paradevatha Sreekrishna Temple,
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.