ശ്രീ ഒതയോത്ത് പരദേവത - ശ്രീകൃഷ്ണ ക്ഷേത്രം, വടക്കേ മലബാറിലെ പ്രശസ്തമായ ആരാധാനാലയങ്ങളിൽ ഒന്നാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രം, വടകര നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്നു. ഭക്താനുഗ്രഹാർത്ഥം ശ്രീ ഗണേശ - ശാസ്താസമേതരമായി കിരാതരൂപം പൂണ്ട് ശ്രീ മഹാദേവനും ആനന്ദ സ്വരൂപനായ ശ്രീ വാസുദേവനും ഇവിടെ വാണരുളുന്നു. വടകരയിലെ നല്ല ഒരു സാംസ്കാരിക കേന്ദ്രം കുടിയാണ് ശ്രീ ഒതയോത്ത് ക്ഷേത്രം.
ഭജനകീർത്ത നാലാപനങ്ങളിലൂടെയും, ലളിതാ വിഷ്ണു സഹസ്രനാമാർച്ച നകളിലൂടെയും മണ്ഡലകാലത്തെ വ്രതാനുഷ്ഠാനങ്ങളാലും കർക്കടകമാസത്തിലെ രാമായണപാരായണങ്ങളാലും, ഗണേശോത്സവം, അഷ്ടമിരോഹിണി, പ്രതിഷ്ഠാദിനം, നവരാത്രി ആഘോഷം ഇക്കാലങ്ങളിലെ വിശേഷാൽ പൂജകളാലും, അന്നദാനങ്ങളാലും, അക്ഷരശ്ലോകസദസ്സ്, അധ്യാത്മിക പ്രഭാഷണങ്ങൾ എന്നിവയിലൂടെയും, മുമ്പു മുതൽ തന്നെ സ്വാധ്യായ പ്രവചനകേന്ദ്രമായി പരിലസിച്ചുപോരുന്നു ഈ മഹാക്ഷേത്രം.
യജ്ഞം 2022 ലേക്ക് എല്ലാവരെയും സാദരം ക്ഷണിക്കുന്നു
For more details please refer the PDF file attached in Vazhipad page. Payments may be done via Net banking and through UPI.
Othayoth Kshetra Naveekarana Committee,
A/C : 641402010014282
IFSC: UBI564141
Union Bank of India
Vadakara Branch.
Gpay & other UPI details to be updated shortly.
Every day
Morning 6AM - 10AM
Evening 5PM - 8PM
Phone number : 0496-2522512
Public Library And Reading Room Vatakara, Edodi, Vadakara, Kerala, India
Sree Othayoth Paradevatha Sreekrishna Temple,
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.